Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 6 May 2018 | 17:16


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന മാസാന്ത അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും സുന്നി കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു.

വൈകുന്നേരം 5 മണിക്ക് നടന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിന് സഈദ് സഅദി നേതൃത്വം നല്‍കി. അബ്ദുസ്സലാം സഅദി കോട്ടക്കുന്ന് റമളാന്‍ മുന്നൊരുക്ക പ്രഭാഷണം നടത്തി. സുലൈമാന്‍ സഖാഫി ദേശാങ്കുളം മജ്‌ലിസിന് നേതൃത്വം നല്‍കി. അസ്സയ്യിദ് ഹബീബുര്‍റഹ്മാന്‍ തങ്ങള്‍ ഇരിക്കൂര്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 

അബ്ദുല്‍ റസ്സാഖ് സഖാഫി, അബ്ദുല്ല മുസ്ലിയാര്‍, സ്വാലിഹ് ജൗഹരി ഗട്ടമനേ, ഹക്കീം സഖാഫി മജല്‍, ശഫീഖ് ഹിമമി സഖാഫി, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി, മുക്രി അബ്ദുള്ള കുഞ്ഞി ഹാജി, മുഹമ്മദ് ഹാജി, ബി.കെ മൊയ്തു ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved