Latest News :
...
Home » » കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി

കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി

Written By Muhimmath News on Wednesday, 2 May 2018 | 12:08
























കുമ്പള: മംഗളൂരുവിലെ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ലെന്ന് പിതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള കൊട്ടക്കാറിലെ സന്‍ക്കപ്പ റൈയുടെ മകള്‍ ശോഭ (19)യെയാണ് കാണാതായത്. മംഗളൂരു ഗവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എം വിദ്യാത്ഥിനിയാണ്.

തിങ്കളാഴ്ച രാവിലെ കോളജിലേക്കെന്ന് പറഞ്ഞിട്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved