Latest News :
...
Home » , » ചരിത്രം അയവിറക്കി: തലമുറ സംഗമത്തിന് മൈമനില്‍ പ്രൗഡോജ്വല സമാപ്തി

ചരിത്രം അയവിറക്കി: തലമുറ സംഗമത്തിന് മൈമനില്‍ പ്രൗഡോജ്വല സമാപ്തി

Written By Muhimmath News on Monday, 7 May 2018 | 10:04

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമ്മര്‍ കാമ്പയിന്റെ ഭാഗമായുള്ള 'ഉപ്പാപ്പമാരോടൊപ്പം '50 കഴിഞ്ഞവര്‍ക്കുള്ള തലമുറ സംഗമത്തിന്‍ മര്‍കസുല്‍ മൈമനില്‍ പ്രൗഡോജ്വല സമാപ്തി. 

പഴയകാല ചരിത്രങ്ങളും അനുഭവങ്ങളും പുതുതലമുറയ്ക്ക് സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടിക്ക് സമാപ്തി കുറിച്ചത്. 
       
പരിപാടിയില്‍ മുഹമ്മദ് ബി.എ, ഫസല്‍ കല്‍ക്കത്ത, ഔഫ് ഹാജി കോട്ടക്കുന്ന്, മുക്രി അബ്ദുള്ള കുഞ്ഞി ഹാജി, ബഡുവന്‍ കോയ, പോക്കര്‍ മൊഗര്‍, മുഹമ്മദ് ഹാജി ബള്ളൂര്‍, കരീം മാസ്റ്റര്‍, ഹമീദ് ബളളൂര്‍, അബ്ദുള്ള മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പഴയകാല അനുഭവങ്ങള്‍ പരിപാടിയില്‍ പങ്ക് വെച്ചു.   

                     
 മര്‍ക്കസുല്‍ മൈമന്‍ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് പരിപാടി നിയന്ത്രിച്ചു. അബ്ദുല്‍ റസ്റ്റാഖ് സഖാഫി, അബ്ദുല്‍ സലാം സഅദി, സ്വാലിഹ്ജൗഹരി, അഷറഫ് ഹാജി പറപ്പാടി തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഫാറൂഖ് മൊഗര്‍ സ്വാഗതവും ആഷിര്‍ബള്ളൂര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved