Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് സ്വദേശി അഷ്‌റഫ്

ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് സ്വദേശി അഷ്‌റഫ്

Written By Muhimmath News on Sunday, 13 May 2018 | 12:14


കുമ്പള: കരാട്ടേയില്‍ കാസര്‍കോട് സ്വദേശിയിലൂടെ രാജ്യത്തിന് അഭിമാന നേട്ടം. നെതര്‍ലാന്റ്‌സില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കാസറഗോഡ് കട്ടത്തടുക്ക എ കെ ജി നഗര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫാണ് രണ്ടാംസ്ഥാനത്തേക്ക് പൊരുതിക്കയറി വെള്ളിമെഡലുമായി രാജ്യത്തിന്റെ അഭിമാനം കാത്തത്. 

ശനിയാഴ്ച നടന്ന 18 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തിലാണ്‌ ബെല്‍ജിയം, ലക്‌സുംബര്‍ഗ്, ജര്‍മനി, ഹോങ്കോങ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ കരുത്തരായ താരങ്ങളെ മലര്‍ത്തിയടിച്ചാണ് അഷ്‌റഫ് തന്റെ അഭിമാന നേട്ടം കൈവരിച്ചത്. കരാട്ടെ യിലെ കത്താസ് വിഭാഗത്തില്‍ ആണ് മത്സരിച്ചത്. കട്ടത്തടുക്കയിലെ അബ്ദുല്ല റംല ദമ്പതികളുടെ മകനായ അഷ്‌റഫ് കരാട്ടേയില്‍ പി കെ ആനന്ദ് മാസ്റ്ററുടെ ശിഷ്യനാണ്. ദേശീയ തലത്തില്‍ നിരവധി റെക്കോഡുകള്‍ക്കുടമയാണ് അഷ്‌റഫ് 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved