Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » വാരണാസിയില്‍ നിര്‍മാണത്തിലുള്ള മേല്‍പ്പാലം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു

വാരണാസിയില്‍ നിര്‍മാണത്തിലുള്ള മേല്‍പ്പാലം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു

Written By Muhimmath News on Tuesday, 15 May 2018 | 19:49


വരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

വരാണാസിയിലെ കാണ്‍ട്ട് മേഖലയിലാണ് സംഭവം. രണ്ട് തൂണുകള്‍ തകര്‍ന്ന് കോണ്‍ഗ്രീറ്റ് സ്ലാബ് താഴെ വീഴുകയായിരുന്നു. നിരവധി ആളുകളും കാറുകളും ഇതിനടിയില്‍ ഉണ്ടായിരുന്നു. പാലത്തിന്റെ ജോലിയിലേര്‍പ്പെടട്ടവരാണ് കുടുങ്ങിയവരില്‍ അധികവും.

ദേശീയദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved