Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

ഉദുമ: കോഴിയെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കയറില്‍നിന്നു പിടിവിട്ട യുവാവ് കിണറ്റില്‍ വീണു മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് (കുട്ടാപ്പി 28) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെയാണു സംഭവം. മാങ്ങാട്ടെ വീടിനടുത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്തു മുകളിലെത്തിയപ്പോള്‍ കയറില്‍നിന്ന് അബദ്ധത്തില്‍ പിടിവിട്ടു കിണറ്റിലേക്കു വീഴുകയായിരുന്നു.


നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോടുനിന്നു ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയ പ്രജിത്തിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ നാട്ടുകാരായ മൂന്നുപേര്‍ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയുരുന്നു. 40 അടി താഴ്ചയുള്ള കിണറില്‍നിന്ന് ഇവര്‍ക്കും പുറത്തു കടക്കാനായില്ല. 

കാസര്‍കോട് ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി.വി. അശോകന്‍, ലീഡിങ് ഫയര്‍മാന്‍ കെ.എം. രവി, ഫയര്‍മാന്‍മാരായ വിശാല്‍, ഹരീഷ്, ജില്‍സണ്‍, വിനു, അനൂപ്, ഡ്രൈവര്‍ രാജീവന്‍ തൈവളപ്പ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യം പ്രജിത്തിനെ പുറത്തെത്തിച്ചത്. പിന്നീടു രക്ഷിക്കാനിറങ്ങിയവരെയും പുറത്തെത്തിച്ചു. വീഴ്ചയില്‍ പ്രജിത്തിന്റെ തലയ്ക്കും നടുവിനും പരുക്കേറ്റിരുന്നു. ശ്വാസംമുട്ടല്‍ അസുഖമുള്ളതിനാലാണു പ്രജിത്ത് പിടിവിട്ടു വീണതെന്നാണു കരുതുന്നത്. ബേക്കല്‍ പൊലീസ് കേസെടുത്തു. മാതാവ്: സുമതി. സഹോദരന്‍: പ്രഭാകരന്‍

Leave A Reply