Latest News :
...
Home » , » സിറ്റി ബാഗ് ഉടമ അബ്ദുല്‍ കരീം ഹാജി നിര്യാതനായി

സിറ്റി ബാഗ് ഉടമ അബ്ദുല്‍ കരീം ഹാജി നിര്യാതനായി

Written By Muhimmath News on Saturday, 5 May 2018 | 17:31


കാസര്‍കോട്: സിറ്റി ബാഗ് ഉടമ അബ്ദുല്‍ കരീം ഹാജി നിര്യാതനായി. സിറ്റി ബാഗ് ഉടമ തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡിലെ കരീം മന്‍സിലില്‍ കെ.എം അബ്ദുല്‍ കരീം ഹാജി ഇന്ന് രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 50 വര്‍ഷം മുമ്പ് മുംബൈ ചൗക്കിമുല്ലയില്‍ ബാഗ് നിര്‍മ്മാണ ഫാക്ടറി തുടങ്ങിയ അദ്ദേഹം 2000 ത്തില്‍ കാസര്‍കോട്ട് സിറ്റിബാഗ് സ്ഥാപനം ആരംഭിക്കുകയായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: സൈദാബി, സാജിദ, സാബിത്ത് (സിറ്റിബാഗ്), അന്‍വര്‍ സാദത്ത് (സിറ്റിബാഗ്), സബൂര്‍ (ഷാര്‍ജ). മരുമക്കള്‍: അമീര്‍ ചൂരി (ഷാര്‍ജ), അസ്ലം തായല്‍ (ദുബൈ), മിസ്രിയ ചെമ്പരിക്ക, അയിനാസ് സാദത്ത് ഖാസിലൈന്‍, ജാസിറ. സഹോദരങ്ങള്‍: അബൂബക്കര്‍ അണങ്കൂര്‍, അബ്ദുര്‍ റഹ് മാന്‍ കെ.കെ പുറം, അസ്മാബി കെ.കെ പുറം, ദൈനബി കൊറക്കോട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved