Latest News :
...
Home » , , » പയോട്ട തങ്ങള്‍ ആണ്ടു നേര്‍ച്ച തിങ്കളാഴ്ച

പയോട്ട തങ്ങള്‍ ആണ്ടു നേര്‍ച്ച തിങ്കളാഴ്ച

Written By Muhimmath News on Saturday, 5 May 2018 | 19:18


തലപ്പാടി: പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് പയോട്ട തങ്ങളുടെ ഏഴാം ആണ്ടുനേര്‍ച്ച തിങ്കളാഴ്ച തലപ്പാടി കെ സി റോഡിലെ പയോട്ട ഗാര്‍ഡനില്‍ നടക്കും. 

രാവിലെ 11ന് ആണ്ടുനേര്‍ച്ച, ഖത്മുല്‍ ഖുര്‍ആന്‍, സ്വലാത്ത് ദിക്ര്‍ ദുആ മജ്‌ലിസ്, മദ്ഹുര്‍റസൂല്‍ മൗലീദ്, അനുസ്മരണം തുടങ്ങിയവ നടക്കും. 

എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ എരുമാട്, അബ്ദുര്‍റശീദ് സൈനി കാമില്‍ കക്കിഞ്ച, എര്‍മാളം അബൂബക്കര്‍ ഖാദിരി തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved