ചൗക്കി: പെരിയടുക്കയില്‍ റമളാന്‍ 17ന് നടന്ന് വരുന്ന ബദ് രീങ്ങളുടെ ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥന സംഗമത്തിന്റെയും വിപുലമായ സംഘാടക സമിതിക്ക് പെരിയടുക്ക സി.എം മടവൂര്‍ സ്മാരക സുന്നി മദ്റസയില്‍ ചേര്‍ന്ന ബഹുജന സംഗമം രൂപം നല്കി
സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴിയുടെ അധ്യക്ഷതയില്‍ സയ്യിദ് യു പി എസ് ജലാലുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാഫിള് ഫഖ്റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും മുനീര്‍ സഅദി നന്ദിയും പറഞ്ഞു
സ്വാഗത സംഘം ഭാരവാഹികള്‍: രക്ഷാധികാരികള്‍: സയ്യിദ് യു പി എസ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി മിനി സ്റ്റേറ്റ്, സയ്യിദ് ഫഖ് റുദ്ധീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സുലൈമാന്‍ സഖാഫി ഡി എം, എ കെ കമ്പാര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, മൊയ്തു കെ എം പെരിയടുക്ക, ബടുവന്‍ കുഞ്ഞി, ചെയര്മാന്: സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ജന.കണ്‍വീനര്‍: മുനീര്‍ സഅദി നെല്ലിക്കുന്ന് ട്രഷറര്‍: അബ്ദുര്‍റസാഖ് റോസി റോമാനി
വര്‍കിംഗ് ചെയര്മാന്: തമീം അഹ്സനി, വൈസ് ചെയര്മാന്: അബ്ദുല്‍ കാദിര് കമ്പാര്‍, അബ്ദുല്ല മല്ലം, ബീരാന് കുന്നില്‍, വര്‍കിംഗ് കണ്‍വീനര്‍: സഈദ് സഅദി കോട്ടക്കുന്ന് ജോ കണ്: ഫാസില്‍ ബള്ളൂര്‍, റഫീഖ് കുന്നില്‍, തസ്ലീം കുന്നില്‍, അബ്ദുര്‍ റഹ്മാന് പെരിയടുക്ക, പ്രചാരണം: താഹിര്‍ ഹാജി, സിറാജ് കെ കെ, വളണ്ടിയര്‍: സിദ്ദീഖ് പെരിയടുക്ക. അംഗങ്ങള്‍: ബഷീര്‍ മിസ്ബാഹി, ഹനീഫ് എരിയാല്‍, ഹസൈനാര്‍ ചൗക്കി, സിദ്ദീഖ് സഅദി ബെജ്ജ, സാലിഹ് ജൗഹരി, ഫാറൂഖ് ബള്ളൂര്‍, അജ്മല്‍ അര്‍ജാല്‍, സുലൈമാന്‍ കമ്പാര്‍, മുഹമ്മദ് തങ്ങള്‍ മൊഗര്‍, ഫാറൂഖ് സഖാഫി ഡി എം.