Latest News :
Home » , » പെരിയടുക്കയില്‍ ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥന സമ്മേളനവും ശനിയാഴ്ച

പെരിയടുക്കയില്‍ ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥന സമ്മേളനവും ശനിയാഴ്ച

Written By Muhimmath News on Thursday, 31 May 2018 | 22:39


ചൗക്കി: പെരിയടുക്ക ബദ്‌രിയ്യ: എജ്യുസെന്റ്ററില്‍ മാസാന്തം നടന്ന് വരുന്ന ബദ്‌രിയ്യ: മജ്‌ലിസിന്റെ  ഭാഗമായി വിപുലമായ ബദ്‌രിങ്ങളുടെ ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥന സമ്മേളനവും ശനിയാഴ്ച ബദ്‌രിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും
      
രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പതാക ഉയര്‍ത്തും. തുടര്‍ന്ന് റമളാന്‍ പ്രഭാഷണം നടക്കും
സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 1 മണിക്ക് ബദ്ര്‍ മൗലിദ് സദസ്സ് നടക്കും പെരിയടുക്ക ഖതീബ് ഉമര്‍ ഹിമ്മി അഹ്‌സനി സഖാഫി അല്‍ കാമിലി നേതൃത്വം നല്‍കും
രാത്രി തറാവീഹിന് ശേഷം ബദരിയ്യ: മജ് ലിസും സമാപന പ്രാര്‍ത്ഥന സമ്മേളനവും നടക്കും.

സയ്യിദ് യു പി എസ് ജലാലുദ്ദീന്‍ തങ്ങള്‍ റഹ്മാനിയ നഗര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് കാസര്‍ഗോഡ് സോണ്‍ പ്രസിഡന്റ് ഡി.എം സുലൈമാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ മജ്‌ലിസിനും കൂട്ടുപ്രാത്ഥനയ്ക്കും നേതൃത്വം നല്‍കും. 
സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി സിദ്ദീഖ് മദനി മജല്‍, ഉസ്മാന്‍ സഅദി പട്ടോരി, അശ്‌റഫ് സുഹ്‌രി പരപ്പ, അബ്ദുന്നാസിര്‍ ലതീഫി, ഹനീഫ് സഅദി കാമിലി, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അബ്ദുസ്സലാം സഅദി അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാജി അമീറലി ചൂരി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, എ.കെ കമ്പാര്‍, സ്വാലിഹ് ഹാജി ഇന്ദിര നഗര്‍, അബ്ദുര്‍റസാഖ് റോസി റൊമാനി, അഷ്‌റഫ് ഹാജി കോട്ടക്കുന്ന്
തുടങ്ങിയവര്‍ സംബന്ധിക്കും
സ്വാഗത സംഘം കണ്‍വീനര്‍ മുനീര്‍ സഅദി നെല്ലിക്കുന്ന് സ്വാഗതവും വര്‍കിംഗ് കണ്‍വീനര്‍ സഈദ് സഅദി കോട്ടക്കുന്ന് നന്ദിയും പറയും
തബര്‍റുക് വിതരണത്തോടെ സമാപിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved