Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » ചെങ്ങന്നൂരിലെ ജയം സര്‍ക്കാറിനുള്ള പിന്തുണ; മുഖ്യമന്ത്രി

ചെങ്ങന്നൂരിലെ ജയം സര്‍ക്കാറിനുള്ള പിന്തുണ; മുഖ്യമന്ത്രി

Written By Muhimmath News on Thursday, 31 May 2018 | 18:42




തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്കുള്ള അതിഗംഭീരമായ പിന്തുണയുടെ വിളംബരമാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയത്തിനു പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


'ജനങ്ങളാണ് ആത്യന്തിക വിധിര്‍ത്താക്കള്‍. ആ ജനങ്ങള്‍ വിധി പറഞ്ഞു. അഭൂതപൂര്‍വ്വമായ ഐക്യദാര്‍ഢ്യമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതിശക്തമായ അസത്യപ്രചാരണങ്ങള്‍ക്കിടയില്‍ സത്യത്തെ കാണാനുള്ള ജനങ്ങളുടെ കഴിവിന്റെ നിദര്‍ശനമായി വിജയത്തെ കാണുന്നു. ജാതിമത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ മുമ്പൊരുകാലത്തും ഇല്ലാത്ത വിധത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സര്‍ക്കാരിനും ഉണ്ടാവുന്നു എന്നാണ് തിരഞ്ഞെടുപ്പ ഫലം വ്യക്തമാക്കുന്നത്'.


'രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കപ്പുറം വികസന താത്പര്യങ്ങള്‍ ജനങ്ങളെ ഒരുമിപ്പിക്കുന്നു.ജാതിമത കള്ളികളില്‍ ജനങ്ങളെ വേര്‍തിരിച്ച് കൊണ്ട് കണക്കുകൂട്ടലുകള്‍ നടത്തുന്ന വിലപേശലുകള്‍ക്ക് ഇനി പ്രസക്തിയില്ല. നന്മയുടെ, ക്ഷേമത്തിന്റെ, മത നിരപേക്ഷതയുടെ, വികസനത്തിന്റെ കാര്യം വരുമ്പോള്‍ ജാതിയോ മതമോ തടസ്സമല്ല എന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ രൂപപ്പെട്ടു വന്നിരിക്കുന്നു' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved