ദോഹ: രിസാല സ്റ്റഡീ സര്‍ക്കിളിന്റെ കീഴില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ മനപാഠ, പാരായണ മത്സരം (തര്‍തീല്‍) റമളാനിന്റെ ആദ്യവാരത്തോടെ തുടക്കം കുറിക്കും. ഖുര്‍ആന്‍ പഠനവും, പാരായണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെക്ടര്‍, സെന്‍ട്രല്‍ തലങ്ങളിലും അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷനല്‍ തല മത്സരവുമാണ് ഉണ്ടാവുക. 8 മുതല്‍ 12 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും 13 മുതല്‍ 18 വരെയുള്ള വിദ്യാര്ത്ഥിതകള് സീനിയര്‍ വിഭാഗത്തിലും മത്സരിക്കും. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. 30 വയസ്സു വരെയുള്ള യുവാക്കള്‍ക്ക് ജനറല്‍ വിഭാഗത്തിലും മത്സരങ്ങളില്‍ പങ്കെടുക്കാം. പാരായണ മത്സരം, ഹിഫഌ, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ മത്സര പരിപാടികളോടൊപ്പം തന്നെ ഖുര്‍ആന്‍ ടോക്ക്, ഖുര്‍ആന്‍ പാരായണ പഠനം, വിവിധ പാരായണ രീതികളെ പരിചയപ്പെടുത്തുന്ന മുജവ്വദ്, ഖുര്‍ആന്‍ സെമിനാര്‍ എന്നീ മത്സരേതര പരിപാടിയും തര്‍തീലിന്റെ ഭാഗമായി നടത്തപ്പെടുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ 55762823, 66670176, 33211436 എന്നീ നമ്പറുകളിലോ വാട്സപ്പിലോ ബന്ധപ്പെടാവുന്നതാണ് .