Wednesday, 2 May 2018

ഓര്‍ക്കിഡിന് നവ സാരഥികള്‍


ദേളി: സഅദിയ്യ ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍ക്കിഡിന് നവ സാരഥികള്‍. ആധുനിക സമസ്യകള്‍ക്ക് ഇസ്ലാമിന്റെ പരിഹാരം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സമാപന സംഗമത്തിലായിരുന്നു പ്രഖ്യാപനം.

കോളേജ് പ്രിന്‍സിപ്പള്‍ കരിപ്പൂര്‍ സൈതലവി ഖാസിമി ഉസ്താദിന്റെ അദ്ധ്യക്ഷതിയില്‍ ജഅ്ഫര്‍ സ്വാദിഖ് സഅദി ഉദ്ഘാടനം ചെയ്തു. ഹാഷിം അഹ്‌സനി നവസാരഥികളെ പ്രഖ്യാപിച്ചു. സലീം സഅദി, അഷ്‌റഫ് അഹ്‌സനി, ആബിദ് സഅദി, സുബൈര്‍ സഅദി, തുടങ്ങിയവര്‍ പങ്കെടുത്തു.

നവസാരഥികള്‍: സിദ്ധീഖ് ബാരെബെട്ടു (പ്രസിഡന്റ്), ഷറഫ്‌റാസ് ചട്ടഞ്ചാല്‍, നൗഫല്‍ ഊജംപാടി (വൈസ്. പ്രസിഡന്റ്), ശഫീഖ് ദേലംപാടി (ജനറല്‍ സെക്രട്ടറി), താജുദ്ധീന്‍ അജ്ജാവര, മുസ്അബ് കൊല്ലാട (ജോ.സെക്രട്ടറി), ഉനൈസ് കര്‍ണൂര്‍ (ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദ് തൃക്കരിപ്പൂര്‍ (കാമ്പസ് ലീഡര്‍), മെമ്പര്‍മാരായി സഫ്‌വാന്‍ മഞ്ഞനാടി, മിദ്‌ലാജ് തളിപ്പറമ്പ എന്നിവരെയും തിരഞ്ഞെടുത്തു. 
യോഗത്തില്‍ ശഫീഖ് ദേലംപാടി സ്വാഗതവും നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: