Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; പ്രചരണ പ്രഭാഷണത്തിന് വെള്ളിയാഴ്ച തുടക്കം

സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; പ്രചരണ പ്രഭാഷണത്തിന് വെള്ളിയാഴ്ച തുടക്കം

Written By Muhimmath News on Thursday, 17 May 2018 | 17:03


വിദ്യാനഗര്‍: ജാമിഅ സഅദിയ്യ അറബിയ്യയില്‍  വിശുദ്ധ റമളാന്‍ 25ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളന പ്രചരണ ഭാഗമായി മജ്‌ലിസ് ഉലമാഉ സഅദിയ്യീന്‍ ജില്ലാ കമ്മറ്റി ജില്ലയിലെ 66 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രചരണ പ്രഭാഷണ ഉദ്ഘാടന സമ്മേളനം 18 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വിദ്യാനഗര്‍ ബി.സി.റോഡ് സഅദിയ സെന്റര്‍ ജുമാമസ്ജിദില്‍ നടക്കും. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം സഅദി മുഗുവിന്റെ അദ്ധ്യക്ഷതയില്‍ മൊയ്തു സഅദി ചേരൂര്‍ ഉദ്ഘാടനം ചെയ്യും. 'റമളാന്‍ വിശ്വാസിയുടെ വസന്തം'എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ റഹ്മാന്‍ സഅദി ഓണക്കാട് മുഖ്യപ്രഭാഷണം നടത്തും. സഅദിയ്യ സെന്റര്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, സഈദ് സഅദി കോട്ടക്കുന്ന്, ബഷീര്‍ സഅദി ചെറൂണി, അഷ്‌റഫ് സഅദി ആരിക്കാടി, ഇബ്രാഹിം സഖാഫി, അഹ്മദ് സഅദി കുണ്ടന്നൂര്‍, അഹ്മദ് സഅദി ചെങ്കള സംബന്ധിക്കും. 

ജില്ലയിലെ വിവിധ പള്ളികളില്‍ നടക്കുന്ന പ്രചരണ പ്രഭാഷണത്തിന് പ്രമുഖ പ്രഭാഷകരായ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മൊയ്തു സഅദി ചേറൂര്‍, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ഹസന്‍ സഅദി മള്ഹര്‍, എം.എ.ജഅ്ഫര്‍ സഅദി തൃക്കരിപ്പൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, ജഅ്ഫര്‍ സഅദി  പള്ളത്തൂര്‍, സഈദ് സഅദി കോടക്കുന്ന്, ഹംസ സഅദി ചേരങ്കൈ, അബ്ദുല്ല സഅദി മഞ്ചേശ്വരം, സഈദ് സഅദി കാവുംമ്പടി, ഇബ്രാഹിം സഅദി തോക്കെ, ഹനീഫ് സഅദി കുമ്പോല്‍, അബ്ദു സലാം സഅദി ബദ്രിയ്യ നഗര്‍ നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved