Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി മെയ് 31 ന് സംഘടിപ്പിക്കുന്ന നൗഫല്‍ സഖാഫിയുടെ പ്രഭാഷണ നടത്തിപ്പിന്ന് സ്വാഗത സംഘം രൂപീകരിച്ചു. ജാമിഅ സഅദിയ്യയുടെ ആഭിമുഖ്യത്തില്‍ മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ രാത്രി പത്ത് മണിക്കാണ് പരിപാടിനടക്കുന്നത്. സയ്യിദ് ഫസല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം അഹ്മദ് മുസ്ലിയാര്‍ മേല്‍പറമ്പ് ഉല്‍ഘാടനം ചെയ്തു. മുനീര്‍ ബാഖവി തുരുത്തി വിഷയാവതരണം നടത്തി. അമീര്‍ ഹസ്സന്‍ കന്യപ്പാടി പ്രോഗ്രാം രൂപരേഖ അവതരിപ്പിച്ചു. സഅദിയ്യ ട്രഷറര്‍ ജലീല്‍ ഹാജി ഗുരുവായൂര്‍, ഐ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളായ നജീം തിരുവനന്തപുരം, അശ്‌റഫ് പാലക്കോട് കെ.സി.എഫ് ദുബൈ പ്രതിനിധി ഇഖ്ബാല്‍ കാജൂര്‍, ഡി.കെ.എസ്.സി. പ്രതിനിധി യൂസുഫ് ആറളപ്പദവ്, ദുബൈ സോണ്‍ ആര്‍.എസ്.സി. പ്രതിനിധി സൈനുദ്ധീന്‍ വിളയില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അബൂബക്കര്‍ ആലക്കാട് സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ യഹ് യ സഖാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.


സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് ത്വാഹാ ബാഫഖി (ചെയര്‍മാന്‍), യഹ്‌യ സഖാഫി ആലപ്പുഴ (ജന.കണ്‍വീനര്‍) അബ്ദുല്ല ഹാജി ഉളുവാര്‍ (ഫൈ.കണ്‍വിനര്‍) അനീസ് തലശ്ശേരി, നജീം തിരുവനന്തപുരം,ഇഖ്ബാല്‍ കാജൂര്‍, ഷമീര്‍ പി.ടി, യൂസുഫ് അര്‍ളപ്പടവ്, അശ്‌റഫ് പാലക്കോട് (ജോ.കണ്‍വീനര്‍മാര്‍), സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് ഫസല്‍ തങ്ങള്‍, സലാം സഖാഫി വെള്ളലശ്ശേരി, സൈനുദ്ധീന്‍ വിളയില്‍, സി.എം.എ. ചേരൂര്‍, ജലീല്‍ നിസാമി എരുമാട് (വൈസ്. ചെയര്‍മാന്‍മാര്‍)എന്നിവരെ തിരഞ്ഞെടുത്തു. 

വിവിധ ഉപസമിതി ഭാരവാഹികളായി  സലാം സഖാഫി എരഞ്ഞിമാവ്, അമീര്‍ ഹസ്സന്‍ (ലീഗല്‍) , ഇസ്മായില്‍ ഹാജി മാട്ടുല്‍, ഹുസ്‌നുല്‍ മുബാറക്ക് (പബ്ലിസിറ്റി), അബൂബക്കര്‍ സഅദി ആലക്കാട്, ഫൈസല്‍ എതിര്‍ത്തേട് (ഓഫീസ്) അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന്, ജബ്ബാര്‍ മാസ്റ്റര്‍ (സപ്ലിമെന്റ്), നജ്മുദ്ധീന്‍ പുതിയങ്ങാടി, അശ്‌റഫ് മാട്ടൂല്‍(റിഫ്രഷ്‌മെന്റ്) അസീസ് സഖാഫി മമ്പാട്, ഉമര്‍ സഅദി കര്‍ണൂന്‍ ( പ്രോഗ്രാം & സ്റ്റേജ്) ജലീല്‍ ഹാജി ഗുരുവായൂര്‍, ശഫീഖ് പുറത്തീല്‍ (ഫിനാന്‍സ്) സുലൈമാന്‍ കണ്‍മനം ശരീഫ് പേരാല്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍) ഉസ്മാന്‍ കക്കാട് (വളണ്ടിയര്‍) അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, അബൂബക്കര്‍ നദ് വി പുഞ്ചാവി മുനീര്‍ ബാഖവി തുരുത്തി, (റിസപ്ഷന്‍) ഇസ്മായില്‍ കക്കാട്, ഖലീല്‍ ദേളി, റാഷിദ് ദേളി (ഐ.ടി.) എന്നിവരെയും തിരഞ്ഞെടുത്തു.

Leave A Reply