Latest News :
...
Home » , , » സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; പ്രചരണ പ്രഭാഷണം 18 ന് ആരംഭിക്കും

സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; പ്രചരണ പ്രഭാഷണം 18 ന് ആരംഭിക്കും

Written By Muhimmath News on Tuesday, 8 May 2018 | 11:47

വിദ്യാനഗര്‍: ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ധ റമളാന്‍ 25ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളന പ്രചരണ ഭാഗമായി മജ്‌ലിസ് ഉലമാഉ സഅദിയ്യീന്‍ ജില്ലാ കമ്മറ്റി ജില്ലയിലെ 66 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രചരണ പ്രഭാഷണം ഈ മാസം 18 ന് ജുമുഅക്ക് ശേഷം വിദ്യാനഗര്‍ ബി.സി.റോഡ് സഅദിയ സെന്റര്‍ ജുമാമസ്ജിദില്‍ ആരംഭിക്കും.

മുഗു ഇബ്രാഹിം സഅദിയുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ കേന്ദ്ര കമ്മറ്റി സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി. റോഡ് 'റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം'എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ വിവിധ പള്ളകളില്‍ നടക്കുന്ന പ്രചരണ പ്രഭാഷണത്തിന് പ്രമുഖ പ്രഭാഷകരായ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മൊയ്തു സഅദി ചേരൂര്‍, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ഹസന്‍ സഅദി മള്ഹര്‍, എം.എ.ജഅ്ഫര്‍ സഅദി തൃക്കരിപ്പൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, ജഅ്ഫര്‍ സഅദി  പള്ളത്തൂര്‍, സഈദ് സഅദി കോട്ടക്കുന്ന്, ഹംസ സഅദി ചേരങ്കൈ, അബ്ദുല്ല സഅദി മഞ്ചേശ്വരം, സഈദ് സഅദി കാവുംമ്പടി, ഇബ്രാഹിം സഅദി തോക്കെ, ഹനീഫ് സഅദി കുമ്പോല്‍, അബ്ദു സലാം സഅദി ബദ്രിയ്യ നഗര്‍ നേതൃത്വം നല്‍കും. 


കാസറഗോഡ് ജില്ലാ സുന്നീ സെന്ററില്‍ നടന്ന ജില്ലാ സഅദി സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്യുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved