Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , » സഅദിയ്യ ശരീഅത്ത് കോളേജ്, ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സഅദിയ്യ ശരീഅത്ത് കോളേജ്, ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Written By Muhimmath News on Thursday, 17 May 2018 | 09:59
























ദേളി : ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് 2017-18 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് (ഫിഖ്ഹ് & അദബ്) മുതവ്വല്‍, അറബിക് ഡിപ്ലോമ എന്നീ കോഴ്‌സുകളിലാണ് പരീക്ഷ നടന്നത്. 

കോഴ്‌സില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ലഭിച്ചവര്‍ യഥാക്രമം: (തഖസ്സുസ് ഫിഖ്ഹ്)  അബൂത്വാഹിര്‍ ഫാളിലി പൊന്നങ്കോട്, സ്വലാഹുദ്ധീന്‍ ഫാളിലി വറ്റല്ലൂര്‍, ഹൈദറലി സഅദി അസ്സൈഗോളി.  (തഖസ്സുസ് അദബ്) മുഹമ്മദ് ഹിഷാം സഅദി കാവപ്പുര, അഹ്മദ് റസാഖാന്‍ റസ്‌വി ബക്ഷീഗൗണ്‍ യൂ.പി, മുഹമ്മദ് ആമിര്‍ സഅദി രാംപുര യൂ.പി. (ഡിപ്ലോമ ഇന്‍ അറബിക്ക്) ഫൈസ് അഹ്മദ് ഹാശ്മി കല്‍ക്കാലി ബിഹാര്‍, മുഹമ്മദ് ശാഫി അഹ്മദ് ശൈഖ്പുര ബിഹാര്‍, അഹ്മദ് ഹസന്‍  ലഗന്‍പര്‍വ യു.പി. (മുത്വവ്വല്‍) അബൂബക്കര്‍ സിദ്ധീഖ് പേരൂര്‍ കാസര്‍ഗോഡ്, മുഹമ്മദ് ദുന്നൂന്‍ കാനക്കോട് കാസര്‍ഗോഡ്, മുഹമ്മദ് യാസിര്‍ വേങ്ങര, മലപ്പുറം. 




വിജയികളെ സഅദിയ്യ പ്രസിഡന്റ് സയ്യിദ്  കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി റോഡ്, കെ.കെ ഹുസൈന്‍ ബാഖവി തുടങ്ങിയവര്‍ അനുമോദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved