Latest News :
Home » » വേനലവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും

വേനലവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും

Written By Muhimmath News on Thursday, 31 May 2018 | 11:56

കാസര്‍കോട്: രണ്ട് മാസത്തെ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും. എന്നാല്‍ നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തും.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കാസര്‍കോട് ജില്ലാതല പ്രവേശനോത്സവം തെക്കില്‍പറമ്പ യു പി സ്‌കൂളില്‍ നടക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved