കുമ്പള : സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള എഴുത്ത് പരിശീലന ക്ലാസ് കുമ്പോല്‍ പാപ്പംകോയ നഗര്‍ അല്‍ മദറസത്തുല് ബദ് രിയ്യ മദ്റസയില്‍ സമാപിച്ചു. ആറ് ഘട്ടങ്ങളിലായി ക്ലാസ് നടത്തി. അബ്ദുല്‍ റഹ്മാന് മുസ്ലിയാര് അരീക്കോട് ക്ലാസിന് നേതൃത്വം നല്കി. സമാപന സംഗമത്തില്‍ റൈഞ്ച് ട്രെയിനിങ് പ്രസിഡന്റ് അബ്ദുല്ല സഅദി അധ്യക്ഷത വഹിച്ചു. എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് മുസ്ലിയാര് മൈമൂന്‍ നഗര്‍, പ്രസംഗിച്ചു. റൈഞ്ച് സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം സ്വാഗതവും നന്ദിയും പറഞ്ഞു.