Latest News :
...
Home » , » ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മഴവില്‍ സിഗ്നിഫയര്‍ ശനിയാഴ്ച സഅദിയ്യയില്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മഴവില്‍ സിഗ്നിഫയര്‍ ശനിയാഴ്ച സഅദിയ്യയില്‍

Written By Muhimmath News on Friday, 11 May 2018 | 19:56


ദേളി: വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര താല്‍പര്യവും കരകൗശല വൈദഗ്ദ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന് ഉപകാരപ്രതമാകും വിധം ഇടപെടീക്കാനും എസ് എസ് എഫ് സംഘടിപ്പിക്കുന്ന സിഗ്‌നിഫയര്‍ പ്രവര്‍ത്തി പരിചയമേള ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ദേളി സഅദിയ്യയില്‍ നടക്കും.

ഏഴ് ഡിവിഷനുകളില്‍ നിന്ന് അഭിരുചി മേളയിലൂടെ പ്രത്യേകം പരിശീലനം ലഭിച്ച 400 പ്രധിഭകള്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കും.

മൂന്ന് വിഭാഗങ്ങളിലയി നടക്കുന്ന സിഗ്‌നിഫയര്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പ്രസ്ഥാനിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ജില്ലാ ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും. വൈകീട്ട് 3 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved