Latest News :
...
Home » , , » മഴവില്‍ സിഗ്‌നിഫയര്‍ ശനിയാഴ്ച്ച സഅദിയ്യയില്‍

മഴവില്‍ സിഗ്‌നിഫയര്‍ ശനിയാഴ്ച്ച സഅദിയ്യയില്‍

Written By Muhimmath News on Friday, 11 May 2018 | 10:14
























ദേളി: വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര താല്‍പര്യവും കരകൗശല വൈദഗ്ദ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന് ഉപകാരപ്രതമാകും വിധം ഇടപെടീക്കാനും എസ് എസ് എഫ് ജില്ലാ കേന്ദ്രങ്ങളില്‍ സിഗ്‌നിഫയര്‍ പ്രവൃത്തി പരിചയമേള സംഘടിപ്പിക്കുന്നു. കാസറകോട് ജില്ലാ മത്സരം മെയ് 12 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ സഅദിയ്യയില്‍ നടക്കും

ഏഴ് ഡിവിഷനുകളില്‍ നിന്ന് അഭിരുചി മേളയിലൂടെ പ്രത്യേകം പരിശീലനം ലഭിച്ച 400 പ്രധിഭകള്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കും.

മൂന്ന് വിഭാഗങ്ങളിലയി നടക്കുന്ന സിഗ്‌നിഫയര്‍ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ജില്ലാ ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
വൈകീട്ട് 3 മണിക്ക് സമാപന സമ്മേളനം സമ്മാനദാനത്തോടെ സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved