Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























ന്യൂദല്‍ഹി: ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സൂചിപ്പിച്ച് സുപ്രീം കോടതി. ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നും ജസ്റ്റിസ് എസ്.എസ് സിക്രി ചോദിച്ചു. യെദ്യൂരപ്പയുടെ കത്തില്‍ എം.എല്‍.എമാരുടെ പേരില്ല. എന്നാല്‍ കോണ്‍ഗ്രസ് ദള്‍ നേതൃത്വം സമര്‍പ്പിച്ച കത്തില്‍ എം.എല്‍.എമാരുടെ പേരുണ്ടെന്നും ജസ്റ്റിസ് എസ്.എസ് സിക്രി പറഞ്ഞു.
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ. മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിച്ചാല്‍ പോരേയെന്നും നാളെ വോട്ടെടുപ്പ് നടത്തിക്കൂടെയെന്നും കോടതിയ ചോദിച്ചു.

കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് രാവിലെയാണ് വാദം തുടങ്ങിയത്. രാവിലെ പത്തരയോടെയാണ് യെദ്യൂരപ്പയേയും ഗവര്‍ണറേയും കക്ഷി ചേര്‍ത്ത കേസിലെ തുടര്‍വാദം ആരംഭിച്ചത്.

ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടെന്ന് കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമര്‍പ്പിച്ചു. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകളും പരിശോധിക്കും. പുറത്തുനിന്നുള്ള എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്നായിരുന്നു രണ്ടാമത്തെ കത്തില്‍ യെദ്യൂരപ്പ സൂചിപ്പിച്ചത്.

എന്നാല്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോതകി വാദിച്ചു. 15 കോണ്‍ഗ്രസ്ദള്‍ എം.എല്‍.എമാര്‍ പിന്തുണക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എന്നാല്‍, 117 എം.എല്‍.എമാര്‍ തങ്ങളോടൊപ്പം തന്നെയുണ്ടെന്ന് കോണ്‍ഗ്രസ്‌ജെ.ഡി.എസ് നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും പി.ചിദംബരവും കോടതിയിലെത്തിയിട്ടുണ്ട്.


Leave A Reply