Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെക്കുറിച്ച് ബോധവത്കരണം ലക്ഷ്യം വെച്ച് എസ് വൈ എസ് നടത്തിവരുന്ന ലഹരിവഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക പ്രചാരണത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പക്കാന്‍ എങ്ങും ഒരുക്കം.  

ലഹരിക്കെതിരെ നിയമ നടപടി ശക്തമാക്കണമെന്നും ലഹരി കേസ്സുകളില്‍ പിടിക്കെപ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്  നടക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരക്കും. ലഹരി മാഫിയക്കെതിരെ കടുത്ത പ്രതിഷേധ ജ്വാലയായി കലക്ടറേറ്റ് മാര്‍ച്ച് മാറും. രാവിലെ 10ന് വിദ്യാനഗര്‍ ഗവണ്മെന്റ് കോളേജ് പരിസരത്തു നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.  
കലക്ടറേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കുന്നതിന് സോണ്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ യൂണിറ്റ് പര്യടനം നടന്നു വരുന്നു.  

     എസ് വൈ എസ് സംസ്ഥാന നേതാക്കളായ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി എന്നിവര്‍ മാര്‍ച്ചിനെ സംബോധന ചെയ്യും.  സ്‌പെഷ്യല്‍ വാഹനങ്ങള്‍ കോളേജ് പരിസരത്തു പ്രവര്‍ത്തകരെ ഇറക്കി സഅദിയ്യ സെന്റര്‍ പരിസരത്ത് പാര്‍ക്ക് ചെയ്യണം. ജില്ലാ സോണ്‍ ഭാരവാഹികള്‍ റാലിയുടെ മുന്‍ നിരയില്‍ അണിനിരക്കും. സ്വഫ്‌വ പ്രവര്‍ത്തകര്‍ തൊട്ട് പിറകിലും യൂണിറ്റ് സര്‍ക്കിളില്‍ നിന്നെത്തുന്ന മറ്റു പ്രവര്‍ത്തകര്‍ അതിനു പിന്നിലുമായി അണി നിരക്കും.

Leave A Reply