Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , , , » ലഹരി വിപത്തിനെതിരെ യുവജന ശബ്ദമുയര്‍ത്തി എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച്

ലഹരി വിപത്തിനെതിരെ യുവജന ശബ്ദമുയര്‍ത്തി എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച്

Written By Muhimmath News on Thursday, 10 May 2018 | 12:12

കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയിലും ഗ്രാമങ്ങളിലും ബോധവത്കരണം ലക്ഷ്യം വെച്ച് എസ് വൈ എസ് നടത്തിവരുന്ന ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക പ്രചാരണത്തിന് സമാപനം കുറിച്ച്  എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. 

ലഹരിക്കെതിരെ നിയമ നടപടി ശക്തമാക്കണമെന്നും ലഹരി കേസ്സുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത  ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്  നടക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരന്നു.   

രാവിലെ വിദ്യാനഗര്‍ കോളേജ് പരിസരത്തു നിന്ന് തുടങ്ങിയ മാര്‍ച്ചിന് എസ് വൈ എസ് ജില്ലാ സോണ്‍ നേതാക്കള്‍  നേതൃത്വം നല്‍കി.


 











തുടര്‍ന്ന് നടന്ന മാര്‍ച്ച് എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി പ്രസംഗിച്ചു. 



പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved