Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , » ലഹരിക്കെതിരെ ആയിരങ്ങള്‍ അണി ചേരും: ജില്ലാ എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് ഈ മാസം 10ന്

ലഹരിക്കെതിരെ ആയിരങ്ങള്‍ അണി ചേരും: ജില്ലാ എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് ഈ മാസം 10ന്

Written By Muhimmath News on Wednesday, 2 May 2018 | 20:13


കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയിലും ഗ്രാമങ്ങളിലും ബോധവത്കരണം ലക്ഷ്യം വെച്ച് എസ് വൈ എസ് നടത്തി വരുന്ന ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക പ്രചാരണത്തിന് സമാപനം കുറിച്ച് ഈ മാസം 10ന് കലക്ടറേറ്റ് മാര്‍ച്ച് നടക്കും. ലഹരിക്കെതിരെ നിയമ നടപടി ശക്തമാക്കണമെന്നും ലഹരി കേസുകളില്‍ പിടിക്കെപ്പെടുന്നവര്‍ക്ക് കനത്ത  ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്   നടക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരക്കും. ലഹരി മാഫിയക്കെതിരെ കടുത്ത പ്രതിഷേധ ജ്വാലയായി കലക്ടറേറ്റ് മാര്‍ച്ച് മാറും.  
    
യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ തലങ്ങളില്‍ ജനകീയ കൂട്ടായ്മയിലൂടെ ഒപ്പ് സമാഹരണം നടത്തി തയ്യാറാക്കിയ ഭീമ ഹരജി അന്ന് കലക്ടര്‍ക്ക് സമര്‍പ്പിക്കും.

കലക്ടറേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കുന്നതിന് സോണ്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ യൂണിറ്റ് പര്യടനം നടത്തും. 
    
സയാഹ്ന ചര്‍ച്ചള്‍ക്ക് വഴിതുറന്ന് ജില്ലയിലെ 300 ലേറെ  ഗ്രാമങ്ങളില്‍ നാട്ടുകൂട്ടം എന്ന പേരില്‍ ജനകീയ സദസ്സ് നടന്ന് വരികയാണ്. ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ തലങ്ങളിലുള്ള നേതാക്കളുടെ ചര്‍ച്ചയുമാണ് നാട്ടു കൂട്ടത്തില്‍ നടക്കുന്നത്. പോസ്റ്റര്‍, കൊളാഷ് പ്രദര്‍ശനങ്ങളും കുടുംബ സഭയും യൂണിറ്റുകളില്‍ നടക്കുന്നു. സര്‍ക്കിള്‍ തലങ്ങളില്‍ പ്രതിരോധ വലയവും സോണ്‍തല സന്ദേശ റാലിയും നടക്കും. 
    

ഇത് സംബന്ധമായി കാസര്‍കോട് സുന്നി സെന്ററില്‍ ചേര്‍ന്ന എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, ശാഫി സഅദി ഷിറിയ,  അശ്‌റഫ് സുഹ്‌രി പരപ്പ, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട എന്നിവര്‍  പ്രസംഗിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved