Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് മെയ് 10ന്; ഉദുമ സോണ്‍ നിശാ ക്യാമ്പ് സംഘടിപ്പിക്കും

എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് മെയ് 10ന്; ഉദുമ സോണ്‍ നിശാ ക്യാമ്പ് സംഘടിപ്പിക്കും

Written By Muhimmath News on Friday, 4 May 2018 | 19:38


ബേക്കല്‍: ലഹരി വഴികളെ തിരിച്ചറിയുക നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള നിയമ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും ലഹരി സംബന്ധമായ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ജില്ല കമ്മിറ്റി മെയ് 10ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന കലക്ട്‌റേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ യൂണിറ്റുകളില്‍ നിശാ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ എസ് വൈ എസ് ഉദുമസോണ്‍ കാബിനറ്റ് യോഗം തീരുമാനിച്ചു.

പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷറഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം ചെമ്പരിക്ക, മൊയ്തീന്‍ പനേര, ബി.എ.ശാഫി കുണിയ, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, അസ്ലം ബന്താട്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആബിദ് സഖാഫി സ്വാഗതവും ബി.എം.എ.മജീദ് മൗവ്വല്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved