Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: കനലെരിയുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര് നല്‍കുന്ന സാന്ത്വനം പദ്ധതിക്കായി വര്‍ഷത്തിലൊരിക്കല്‍ സമാഹരിക്കുന്ന സാന്ത്വന നിധിയുടെ ഭാഗമായി മെയ് 13ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പൂച്ചക്കാട് മദീനത്തുല്‍ ഉലും സുന്നി മദ്രസ്സ ഓഡിറ്റോറിയത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുവാന്‍ എസ് വൈ എസ് ഉദുമ സോണ്‍ കാബിനറ്റ് യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ സലാം ചെമ്പരിക്ക, മൊയ്തീന്‍ പനേര, ബി.എ.ശാഫി കുണിയ ,ഫൈസല്‍ മാസ്റ്റര്‍ ഉദുമ, അസ്ലം ബന്താട്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ആബിദ് സഖാഫി സ്വാഗതവും ബി.എം.എ.മജീദ് മൗവ്വല്‍ നന്ദിയും പറഞ്ഞു

Leave A Reply