Tuesday, 1 May 2018

എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് മെഡിക്കല്‍ ക്യാമ്പ് മെയ് 13ന്; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു



പള്ളിക്കര: സേവന രംഗത്ത് മുന്നേറികൊണ്ടിരിക്കുന്ന എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് സഞ്ചീവന്‍ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ മെയ് 13ന്  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അതിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ചെയര്‍മാന്‍: കെ.പി മുഹമ്മദ് കുഞ്ഞി, ജനറല്‍ കണ്‍വീനര്‍: മുനീര്‍ ബടക്കന്‍ ട്രഷറര്‍: കുഞ്ഞഹമ്മദ് മദര്‍ ഇന്ത്യ എന്നിവരെയും കപ്പണ അബൂബക്കര്‍ ,അബ്ദുല്‍ ഖയ്യും, മുഹാജിര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും റഫീഖ് കപ്പണ അബ്ദുല്‍ അസീസ് മലായി എന്നിവര്‍ ജോ.കണ്‍വീനര്‍മാരായും തെരഞ്ഞടുത്തു. സ്വാലിഹ് ഹാജി മുക്കൂട്, അബ്ദുല്‍ മജീദ് എ.പി ഇംതിയാസ് (പ്രോഗ്രാം) അബൂബക്കര്‍ പി, അബൂബക്കര്‍ ബി കെ, അബിനാസ് അസ്ഹര്‍, ബി കെ സവാദ്, അബൂബക്കര്‍ സിദ്ദിഖ്, ത്വയ്യിബ് റഊഫ് കണ്ടത്തില്‍  (പ്രചാരണം ) നൗഷാദ്, ശഹ്ശാദ് ( വളണ്ടിയര്‍ ) എന്നി ഉപസമിതികളും നിലവില്‍ വന്നു.

ബി.കെ മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.അബ്ദുള്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി, ഉമര്‍ സഖാഫി മൗവ്വല്‍, കെ.പിമുഹമ്മദ് കുഞ്ഞി,  പി.കെ.കെ.പൂച്ചക്കാട്, ശരീഫ് ബടക്കന്‍, ഇംതിയാസ്, സലാം ബടക്കന്‍ ,കുഞ്ഞഹമ്മദ് ഖാലിദിയ്യ എന്നിവര്‍ സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: