Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























അങ്കാറ: തെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്കുള്ള ഇസ്രായേലിന്റെ എംബസി മാറ്റത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ കൊന്നൊടുക്കിയ ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയിലെയും ഇസ്രായേലിലെയും അംബാസഡര്‍മാരെ തുര്‍ക്കി തിരികെ വിളിച്ചു. ഇക്കാര്യം തുര്‍ക്കി ഉപപ്രധാനമന്ത്രി ബെക്കിര്‍ ബൊസ്ദാഗ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിലെ അംബാസഡറെ ദക്ഷിണാഫ്രിക്കയും തിരികെ വിളിച്ചിട്ടുണ്ട്.

പലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്നു ദിവസത്തേക്ക് ദുഖമാചരിക്കുമെന്നും ബെക്കിര്‍ ബൊസ്ദാഗ് പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓഗര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) യോഗവും തുര്‍ക്കി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഇസ്രായേലിന്റെ ക്രൂരമായ നടപടിയെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് ദക്ഷിണാഫ്രിക്ക പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതെന്നും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു.

തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ 58 പലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. 2700 പേര്‍ക്കാണ് പരിക്കേറ്റത്. മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധത്തിന് ശേഷം 107 പേരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടായിരുന്നു. 12 ഇടങ്ങളിലായി നടന്ന പ്രതിഷേധ സമരത്തില്‍ 35,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ കൈയടക്കിവെച്ച തങ്ങളുടെ മണ്ണിലേക്ക് തിരിച്ചുവരുന്നതിനായി മാര്‍ച്ച് 30 മുതല്‍ പലസ്തീനികള്‍ പ്രതിഷേധത്തിലാണ്.

Leave A Reply