Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » വാട്‌സാപ്പ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നു; ഗ്രൂപ്പുകളില്‍ സന്ദേശമയക്കാന്‍ കഴിയുക അഡ്മിനുകള്‍ക്ക് മാത്രം

വാട്‌സാപ്പ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നു; ഗ്രൂപ്പുകളില്‍ സന്ദേശമയക്കാന്‍ കഴിയുക അഡ്മിനുകള്‍ക്ക് മാത്രം

Written By Muhimmath News on Friday, 11 May 2018 | 10:57
























ന്യൂഡല്‍ഹി: വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ തടയിടാന്‍ വാട്‌സാപ്പ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനുകള്‍ക്ക് മാത്രം സന്ദേശം അയക്കാന്‍ കഴിയുന്ന സംവിധാനമാണ് നിലവില്‍ വരാന്‍ പോകുന്നത്. ഗ്രുപ്പുകളിലുള്ള എല്ലാവര്‍ക്കും സന്ദേശങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനാകില്ല.

സന്ദേശങ്ങള്‍ക്ക് പുറമെ ഫോട്ടോകള്‍, വീഡിയോകള്‍,ഗിഫുകള്‍ ,രേഖകള്‍,ശബ്ദ സന്ദേശങ്ങള്‍ എന്നിവയെല്ലാം ഗ്രൂപ്പ് അഡ്മിനുകള്‍ക്കെ അയക്കാനാകു. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് വേര്‍ഷന്‍2.18.132 ല്‍ ഈ സംവിധാനം ലഭ്യമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved