വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്നാ ഷീ അക്കാദമിയില്‍ പുതിയ അധ്യായന വര്‍ഷത്തെ +1കൊമേഴ്സ്, അഫ്സലുല്‍ ഉലമാ, ഡിപ്ലോമ ഇന്‍ സാക്കിയ എന്നീ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് രണ്ടാം ഘട്ടം ഈ മാസം 20ന് രാവിലെ 10 മണിക്ക് അല്‍ ഹുസ്നാ സെന്‍ട്രല്‍ ഓഫീസില്‍ വെച്ച് നടക്കും. എസ് എസ് എല്‍ സി പാസ്സായ പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍ കൊമേഴ്സ്, അഫ്സലുല്‍ ഉലമാ പ്രിലിമിനറി കോഴ്സിലേക്കും പ്ലസ്ടു, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇസ്ലാമിക് ശരീഅ ഡിപ്ലോമ ഇന്‍ സാക്കിയ കോഴ്സിലേക്കും അപേക്ഷിക്കാം.
ഒന്നാം ഘട്ടം അപേക്ഷിച്ച് സീറ്റ് ലഭിച്ചിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അന്നേ ദിവസം രാവിലെ 10 മണിക്ക് തന്നെ ക്ലാസ് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്സനി അറിയിച്ചു.