Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ പിടിക്കാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ പിടിക്കാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി

Written By Muhimmath News on Thursday, 21 June 2018 | 11:34
























ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയകാര്‍ഡിറക്കി വോട്ടുപിടിക്കാനുള്ള പുതിയ തന്ത്രം മെനഞ്ഞ് ബി.ജെ.പി. വിവിധ സംസ്ഥാനങ്ങളിലെ ക്ഷേത്ര ആചാര്യന്‍മാര്‍ക്കും സ്വാമിമാര്‍ക്കും കാബിനറ്റ് പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് ബി.ജെ.പി തെരഞ്ഞെടുപ്പിനുള്ള പുതിയ തന്ത്രം മെനയുന്നത്.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രട്രസ്റ്റ് തവലന്‍ ആദഷ് ബന്ദേക്കറിന് കാബിനറ്റ് പദവി നല്‍കിയുള്ള ഉത്തരവ് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ബന്ദേക്കര്‍, ശിവസേനയുടെ പ്രധാന നേതാവും മറാത്തി ടിവി ചാനലിലെ ഒരു അവതാരകന്‍ കൂടിയാണ്. എന്നാല്‍ താന്‍ ഇങ്ങനെയൊരു പദവി ആഗ്രഹിച്ചിരുന്നില്ലെന്നും ജനങ്ങളെ സേവിച്ച് ജീവിക്കാനാണ് താത്പര്യമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം

' ഞാന്‍ ഒരു അലവന്‍സും കൈപ്പറ്റില്ല. എനിക്ക് ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി. കാബിനറ്റ് മന്ത്രി സ്ഥാനം ഒരു വ്യക്തിക്ക് ലഭിച്ചതായി ഞാന്‍ കണക്കാക്കുന്നില്ല. മറിച്ച് ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രത്തിന്റെ ചെയര്‍മാന് കൊടുത്ത പദവിയായാണ് കാണുന്നത്' ആദേഷ് ബന്ദേക്കര്‍ പറയുന്നു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്ത് വിലകൊടുത്തും സംസ്ഥാനം പിടിക്കുക എന്ന ഫട്‌നാവിസ് സര്‍ക്കാരിന്റെ തന്ത്രമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഒരു ഹൈന്ദവക്ഷേത്രത്തിലെ ആചാര്യന് സംസ്ഥാന കാബിനറ്റ് പദവി നല്‍കാനുള്ള ഈ നീക്കം ഹിന്ദുവോട്ടുകള്‍ ലക്ഷ്യംവെച്ചുകൊണ്ട് മാത്രമാണ്. വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പ് പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇതാദ്യമായല്ല ബി.ജെ.പി ഹിന്ദുമത നേതാക്കള്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നത്. അടുത്തിടെ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ അഞ്ച് ഹിന്ദു സന്യാസിമാര്‍ക്കാണ് കാബിനറ്റ് റാങ്ക് നല്‍കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved