Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , , » കാഞ്ഞങ്ങാട് സൗത്തില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കാഞ്ഞങ്ങാട് സൗത്തില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Written By Muhimmath News on Monday, 4 June 2018 | 09:44

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുക്കൂട് സ്വദേശികളായ സുരേഷ് (29), ബൈജു (29) എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച രാത്രി എട്ടുമണി കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സുരേഷിന്റെ മൃതദേഹം മന്‍സൂര്‍ ആസ്പത്രിയിലേക്കും ബിജുവിന്റേത് ജില്ലാ ആസ്പത്രിലേക്കുമാറ്റി.

നീലേശ്വരത്ത് കലശോത്സവമം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി  സി ബസാണ് ഇടിച്ചത്. വാഴക്കോട് വളപ്പില്‍ ലക്ഷ്മിയുടെ മകനാണ് സുരേഷ്. സഹോദരന്‍: രാജേഷ്. വടക്കേ വളപ്പില്‍ ശാരദയുടെ മകനാണ് മരിച്ച ബൈജു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved