Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























ഉദുമ: സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഹോട്ടല്‍ ജീവനക്കാരന്‍ ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാവിലെ 6.30മണിയോടെ കെഎസ്ടിപി പാതയില്‍ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം. മേല്‍പറമ്പ് നടക്കാല്‍ കുന്നരുവത്തെ പരേതനായ നാരായണന്റെ മകന്‍ നവീന്‍ (22)ആണ് മരിച്ചത്. 

ഉദുമ കാപ്പില്‍ താജ് ഹോട്ടലിലെ ജീവനക്കാരനാണ് നവീന്‍. രാവിലെ വീട്ടില്‍ നിന്നും ഹോട്ടലില്‍ ജോലിക്കായി പോകുമ്പോള്‍ കൊട്ടാരക്കരയില്‍ നിന്നും കൊല്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിടിച്ചാണ് അപകടം സംഭവിച്ചത്. നവീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം ഉദുമ നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസും ഡ്രൈവറെയും ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

Leave A Reply