Latest News :
Home » , , » ബസില്‍ നിന്നും തെറിച്ചുവീണ് ചികിത്സയിലായിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ മരിച്ചു

ബസില്‍ നിന്നും തെറിച്ചുവീണ് ചികിത്സയിലായിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ മരിച്ചു

Written By Muhimmath News on Tuesday, 26 June 2018 | 12:46

കാഞ്ഞങ്ങാട്:  കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ റോഡരികില്‍ തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. 

കൊളവയലിലെ പരേതനായ കൊട്ടന്‍ ലക്ഷ്മി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കെ.വി ശശിധരനാ (59)ണ് മരിച്ചത്. 

ഫെബ്രുവരിയില്‍ ഉദുമയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വീഴ്ചയില്‍ അ ബോധവസ്ഥയിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സാവിത്രി (ആശ വര്‍ക്കര്‍). മക്കള്‍: ശ്രീലക്ഷ്മി, വൈശാഖ്. സഹോദരങ്ങള്‍: ശ്രീധരന്‍ (ഓട്ടോ ഡ്രൈവര്‍), കാര്‍ത്യാനി (എല്‍.ഐ.സി ഏജന്റ്).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved