Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » സ്വകാര്യ ബസില്‍ കോളജ് ബസിടിച്ച് സീറ്റ്കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് മലപ്പുറത്ത് ദാരുണാന്ത്യം

സ്വകാര്യ ബസില്‍ കോളജ് ബസിടിച്ച് സീറ്റ്കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് മലപ്പുറത്ത് ദാരുണാന്ത്യം

Written By Muhimmath News on Monday, 18 June 2018 | 19:24


കാസര്‍കോട്: സ്വകാര്യ ബസില്‍ കോളജ് ബസിടിച്ച് സീറ്റ്കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് മലപ്പുറത്ത് ദാരുണാന്ത്യം. മലപ്പുറം കലക്‌ട്രേറ്റിന് സമീപം താമസിക്കുന്ന ടി.മുഹമ്മദ് ഷെരീഷ്(27)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോയ മുഹമ്മദ് ഷെരീഫ് ഇന്ന് രാവിലെ കാസര്‍കോട്ടെക്ക് വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറത്ത് നിന്ന് ട്രെയിന്‍ കയറാനായി ബസില്‍ പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്നു ഷെരീഫ്. 

ഇദ്ദേഹം സഞ്ചരിച്ച ബസിന് പിന്നില്‍ ഒരു സ്‌കൂള്‍ വാന്‍ ഇടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഷെരീഫ് ഇരുന്ന ഭാഗത്താണ് സ്‌കൂള്‍ വാനിടിച്ചത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറിയ കാലംകൊണ്ട് തന്നെ ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ച ഷെരീഫിന്റെ വേര്‍പാട് സഹപ്രവര്‍ത്തകരെ കണ്ണീരിലാഴ്ത്തി. അവിവാഹിതനാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved