Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: കാറിടിച്ച് സ്വകാര്യ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു. തൃക്കണ്ണാട് മലാക്കുന്നിലെ പരേതനായ കൃഷ്ണന്‍  ലക്ഷമി ദമ്പതികളുടെ മകന്‍ പ്രശാന്താ ( 32) ണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെ മേല്‍പറമ്പ് ടൗണിലാണ് അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ പ്രശാന്തിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനേ തുടര്‍ന്ന് മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിച്ചതായിരുന്നു.

ഉച്ചയോടെ മരണം സംഭവിച്ചു. ത്യക്കണ്ണാട് പി.സി.എന്‍ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ: ബിന്ദു തളങ്കര കൊപ്പല്‍. മക്കള്‍  ശ്രീശാന്ത്, ശ്രയ (വിദ്യാര്‍ത്ഥികള്‍),നിഷാന്ത് (ഒരു മാസം) സഹോദരന്‍: പ്രവീണ്‍.

Leave A Reply