Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: മുസ്ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍ അതിപ്രധാനപ്പെട്ടതും വര്‍ത്തമാന കാല സ്ത്രീ സമൂഹത്തിന് അന്യമായികൊണ്ടിരിക്കുന്നതുമായ  മയ്യിത്ത് പരിപാലന മുറകള്‍ പരിശീലിപ്പിച്ച് ജില്ലയിലെ ഓരോ മഹല്ലിലും വനിതാ മയ്യിത്ത് പരിപാലന ടീമിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സംഘടിപ്പിക്കുന്ന ഏകദിന മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് 2018 ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10 മണിക്ക് അല്‍ ഹുസ്‌നാ ഓഡിറ്റോറിയത്തില്‍ നടക്കും.

ക്യാമ്പില്‍ മരണാസന്നമായവരോടുള്ള കടമകള്‍, മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍, മയ്യിത്ത് കുളി, കഫന്‍ ചെയ്യല്‍ തുടങ്ങിയ മയ്യിത്ത് സംസ്‌കരണ മുറകള്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി പരിശീലിപ്പിക്കുന്നു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷം വഹിക്കും. അല്‍ ഹുസ്‌ന അക്കാദമി ഡയറക്ടര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. 

തുടര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായി നടക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പിന് ഫാത്തിമ മിസ്രിയ്യ നെല്ലിക്കുന്ന്, ഫാത്തിമ അസൂറ ഉളിയത്തടുക്ക, ഖദീജത്ത് ജുവൈരിയ ടി.എന്‍.മൂല, ഖദീജത്ത് സാദിയ പട്ട്‌ല എന്നിവര്‍ നേതൃത്വം നല്‍കും. ആത്മീയ തൗബാ മജ്‌ലിസോടെ പരിപാടി സമാപിക്കും.

Leave A Reply