Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » ആലുവയില്‍ യുവാവിന് ക്രൂരമര്‍ദനം; നാലു പൊലീസുകാരെ സ്ഥലം മാറ്റി

ആലുവയില്‍ യുവാവിന് ക്രൂരമര്‍ദനം; നാലു പൊലീസുകാരെ സ്ഥലം മാറ്റി

Written By Muhimmath News on Wednesday, 6 June 2018 | 20:22


കൊച്ചി: പൊലീസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച് കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസുകാരെ സ്ഥലംമാറ്റി. എസ്.ഐക്കെതിരെ വകുപ്പതല അന്വേഷത്തിനും നിര്‍ദേശമുണ്ട്. എ.എസ്.ഐ ഉള്‍പ്പടെ നാല് പൊലീസുകാരെയാണ് എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. എ.എസ്.ഐ ഇന്ദുചൂഢന്‍, സി.പി.ഒമാരായ പുഷ്പരാജ്, അബ്ദുള്‍ ജലീല്‍, അപ്‌സല്‍ എന്നിവരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. 

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ് സംഭവം. കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവ. സ്‌കൂളിന്റെ ഗേറ്റിന് മുന്നില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. മഫ്തിയിലായിരുന്നു പൊലീസ് സംഘം. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. കുഞ്ചാട്ടുകരയില്‍ വെച്ചും പൊലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved