Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

ചെറുവത്തൂര്‍: നാലിലാംകണ്ടം ഗവ:യു .പി സ്‌കൂള്‍ അധ്യാപകനായ പി.ടി.രമേശനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയും വ്യോമസേന ഉദ്യോഗസ്ഥനുമായ അഭിജിത്ത് (20 ) നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബല്‍ഗാമിലെ വ്യോമസേന പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് രാത്രി വീടിനു സമീപത്ത് വെച്ചാണ് അധ്യാപകന് തലയ്ക്കടിയേറ്റത്. തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിച്ചു.

സമീപവാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവരുടെ പേരില്‍ ചീമേനി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ അന്വേഷണം നീളുന്നതിനിടയിലാണ് നാലാമത്തെ പ്രതിയെ പിടികൂടുന്നത്..

വ്യോമസേന ഉദ്യോഗസ്ഥനായ അഭിജിത്തിനെ അറസ്റ്റ് ചെയ്യാത്തത്തിനെ തുടര്‍ന്ന് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ച് പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ മാസം ചീമേനി പോലീസ് ബല്‍ഗാമിലെ വ്യോമസേനപരിശീലന ക്യാമ്പില്‍ പ്രതിയെ വിട്ടുകിട്ടുന്നതിനുള്ള നടപടി യുടെ ഭാഗമായി എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാഴ്ച മുമ്പ് വ്യോമസേനയിലെ അന്വേഷണ വിഭാഗം ചീമേനിയിലെത്തിയിരുന്നു.

Leave A Reply