Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
നോമ്പുകള്‍ കുറ്റമറ്റതാകണം. അതില്‍ തെറ്റുകളും കുറ്റങ്ങളും  ഉണ്ടാകരുത്.ശ്രദ്ധയോടെയായിരിക്കണം നോമ്പുകള്‍. അനുബന്ധ ആരാധനകളും നോമ്പിന്റെ കൂടെയുണ്ടാകണം. ഇനി വല്ല കുറ്റവും കുറവും സംഭവിച്ചാലോ? അത് പരിഹരിക്കാനാണ് സകാത്ത്. നോമ്പുമായി ബന്ധപ്പെട്ട് വിശ്വാസിക്കുണ്ടാകുന്ന ന്യൂനതകളും പോരായ്മകളും പരിഹരിക്കാനാണ്  ഫിത്വര്‍ സകാത്ത്.

വ്രതം കൊണ്ട് വിജയിച്ചവര്‍  ആകാന്‍  നോമ്പ് മാത്രം മതിയാകില്ല സകാത്തും കൂടി വേണം. നോമ്പ് നോക്കി സകാത്ത് നല്‍കുന്നവരാണ് സ്വര്‍ഗാവകാശികള്‍. അല്ലാഹു പറയുന്നു: 'സകാത്ത് നല്‍കുകയും തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നിസ്‌കരിക്കുകയും ചെയ്തവന്‍ തീര്‍ച്ചയായും വിജയം പ്രാപിച്ചു.ഫിത്വ്‌റ് സകാത്തിന്റെ അടിസ്ഥാന താല്‍പര്യം വ്യക്തമാക്കുന്നതാണ്  ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്. മഹാനവര്‍കള്‍ പറയുന്നു: 'നബി(സ്വ) സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയത് നോമ്പുകാരനെ പിഴവുകളില്‍ നിന്നും ന്യൂനതകളില്‍ നിന്നും ശുദ്ധീകരിക്കാനും ദരിദ്രര്‍ക്ക് ആഹാര മാര്‍ഗമുണ്ടാക്കാനും വേണ്ടിയാണ്. ആരെങ്കിലും (പെരുന്നാള്‍) നിസ്‌കാരത്തിന് മുമ്പ് അത് കൊടുത്തു വീട്ടുന്ന പക്ഷം സ്വീകാര്യയോഗ്യമായ സകാത്താണത്. നിസ്‌കാരത്തിന് ശേഷമാണ് നല്‍കുന്നതെങ്കില്‍ സ്വദഖയുടെ കൂട്ടത്തില്‍പ്പെട്ട ദാനവും.

എ.ഡി 624 ല്‍ അതായത് ഹിജ്‌റ രണ്ടാം വര്‍ഷമാണ്  നോമ്പും ഫിത്വ്ര്‍ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടത്. തന്റെയും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും പെരുന്നാള്‍ ദിവസത്തെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിച്ച് ബാക്കി ശേഷിപ്പുള്ളവര്‍ക്കെല്ലാം ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതാണ്. സ്വശരീരത്തിന്റെ ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമായതുപോലെ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭാര്യ, മക്കള്‍, ഉപ്പ, ഉമ്മ തുടങ്ങിയവരുടേയും സകാത്തും   നല്‍കണം.  പെരുന്നാള്‍ രാപ്പകലില്‍ നല്‍കേണ്ട ഭക്ഷണത്തില്‍ താന്‍ ചെലവിനു നല്‍കേണ്ട ആട്  പശു തുടങ്ങിയ  ജീവികളുടെ ഭക്ഷണവും ഉള്‍പ്പെടും.

നാട്ടില്‍ സാധാരണ മുഖ്യാഹാരമായി ഉപയോഗിക്കുന്ന ധാന്യങ്ങളാണ്  സകാത്തായി നല്‍കേണ്ടത്.  ഇബ്‌നു ഉമര്‍(റ)വിന്റെ വാക്കുകള്‍   'തിരുനബി(സ്വ) സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കുകയുണ്ടായി. അത് ഒരു സ്വാഅ് കാരക്കയോ ഒരു സ്വാഅ് ബാര്‍ലിയോ ആണ്. മുസ്‌ലിംകളായ സ്വതന്ത്രന്‍, അടിമ, പുരുഷന്‍, സ്ത്രീ എന്നിങ്ങനെ എല്ലാവര്‍ക്കും ഇതു നിര്‍ബന്ധമാണ്.

നമ്മുടെ നാട്ടിലെ മുഖ്യ ഭക്ഷണം അരിയായത് കൊണ്ട് 2.700 കിലോ  അരിയാണ് സകാത്തു നല്‍കേണ്ടത്. കേടില്ലാത്ത ശുദ്ധമായ ആഹാരം തന്നെ നല്‍കണം. കേടു വന്ന ധ്യാനങ്ങള്‍ നല്‍കല്‍ കുറ്റകരവും അസാധുവുമാണ്. 'കണ്ണടച്ചു കൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ ദാനം ചെയ്യാനായി നിങ്ങള്‍ കരുതിവെക്കരുത്'.എന്നാണ്  വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. ദാനം ഉപകാരപ്പെടണമല്ലോ? ഉപയോഗയോഗ്യമല്ലാത്തത് കൊണ്ട് എന്തു കാര്യം?

പെരുന്നാള്‍ രാവില്‍ സൂര്യാസ്തമയ സമയത്തുള്ളവര്‍ക്കാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമുള്ളത്. 
ഫിത്വര്‍  സകാത്തായി ധാന്യം തന്നെ നല്‍കണമെന്നാണ് മതപക്ഷം. ധാന്യപ്പൊടിയോ അതു കൊണ്ടുണ്ടാക്കിയ വിഭവങ്ങളോ ധാന്യത്തിന്റെ വിലയോ നല്‍കിയാല്‍ മതിയാവില്ല. ഇമാം ഖത്തീബു ശര്‍ബീനി(റ) ഫത് വ കാണുക ': 'ഒരിക്കലും വില നല്‍കിയാല്‍ മതിയാവുകയില്ലെന്നാണ് പണ്ഡിതന്മാരുടെ  ഏകകണ്ഠമായ അഭിപ്രായം.

റമളാനിന്റെ തുടക്കം മുതല്‍ തന്നെ ഫിത്വര്‍  സകാത്ത് മുന്‍കൂര്‍ വിതരണം ചെയ്യല്‍ അനുവദനീയമാണ്. റമളാനിന്റെ അവസാനത്തെ പകല്‍ അസ്തമിച്ചതു മുതല്‍ വിതരണം ചെയ്യല്‍ നിര്‍ബന്ധവും പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിനു മുമ്പു കൊടുത്തു വീട്ടല്‍ ശ്രേഷ്ഠവും.പ്രവാചകര്‍(സ്വ) ഞങ്ങളോട് ആളുകള്‍ പെരുന്നാള്‍ നിസ്‌കരിക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് സകാത്തുല്‍ ഫിത്വ്ര്‍ കൊടുത്തു വീട്ടാന്‍ കല്‍പിച്ചിരുന്നു എന്ന് പറഞ്ഞ  ഇബ്‌നു ഉമര്‍(റ) പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അത് നിര്‍വഹിച്ചിരുന്നതായി കാണാം.(ബുഖാരി, മുസ്‌ലിം). ഇങ്ങനെ മുന്‍കൂട്ടി നിര്‍വഹിക്കുമ്പോള്‍ വാങ്ങുന്ന ആള്‍ സകാത്ത് നിര്‍ബന്ധമാകുന്ന പെരുന്നാള്‍  സമയത്ത് സകാത്തിന് അവകാശിയായി ഉണ്ടായിരിക്കണം. പെരുന്നാള്‍ ദിവസം സകാത്ത് സ്വീകരിക്കാന്‍ പറ്റാത്ത നായി മാറിയാല്‍ ആ സകാത്ത്  നിശ്ഫലം.

പ്രത്യേക കാരണമൊന്നുമില്ലാതെ പെരുന്നാള്‍ ദിവസം തൊട്ട്  പിന്തിക്കരുത്.. എന്നാല്‍ അടുത്ത ബന്ധുക്കള്‍, മറ്റു അവകാശികള്‍ എന്നിവരെ പ്രതീക്ഷിച്ച് കൊണ്ട് പ്രത്യേകം എടുത്തുവെക്കുന്നതില്‍ തെറ്റില്ല. അത്തരം സാഹചര്യങ്ങളില്‍ സൂര്യാസ്തമയത്തിനു മുമ്പ് കൊടുത്തു വീട്ടല്‍  സുന്നത്ത്. നിരവധി പേരില്‍ നിന്ന് സകാത്ത് സ്വീകരിച്ച സകാത്ത് നല്‍കാന്‍   കഴിവുള്ള വ്യക്തിയായി മാറിയാല്‍  ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ സുന്നത്തുണ്ട്.

ഫിത്വ്ര്‍ സകാത്ത് നല്‍കുമ്പോള്‍ നിയ്യത്ത് ചെയ്യേണ്ടത് അനിവാര്യമാണ്. സകാത്ത് വീടാനുള്ള നിബന്ധനകളിലൊന്നാണ് അത്. സകാത്തിന്റെ ഉടമയാണ് വിതരണം ചെയ്യുന്നതെങ്കില്‍ വിതരണ ഘട്ടത്തിലും മറ്റൊരാളെ ഏല്‍പ്പിക്കുകയാണെങ്കില്‍ അവരെ ഏല്‍പ്പിക്കുന്ന സമയത്തുമാണ് നിയ്യത്ത് വെക്കേണ്ടത്. കുട്ടികളുടെ  സകാത്ത് വിതരണം ചെയ്യുമ്പോള്‍ അവരുടെ സംരക്ഷകര്‍ നിയ്യത്ത് വെക്കണം.

ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ ബാധ്യതയുള്ള വ്യക്തി സകാത്ത് നിര്‍ബന്ധമാകുന്ന സമയത്ത് താമസിക്കുന്ന നാട്ടിലാണ് കൊടുക്കേണ്ടത്. സ്വദേശത്തുള്ളവര്‍ ഇവിടെയും വിദേശത്തുള്ളവര്‍ അവിടെയും കൊടുക്കണമെന്ന് ചുരുക്കം. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിവരിക്കുന്നു: 'ഫിത്വ്ര്‍ സകാത്ത് ആര്‍ക്ക് വേണ്ടിയാണോ നല്‍കുന്നത് അയാള്‍ താമസിക്കുന്ന നാട്ടില്‍ അവകാശികളുണ്ടെങ്കില്‍ മറ്റൊരു നാട്ടിലുള്ള അവകാശികളിലേക്ക് നീക്കരുത്.ധനത്തിന്റെ സകാത്തിന്റെ വിധിയും ഇപ്രകാരം തന്നെ. സകാത്ത് ബാധ്യതയുള്ളവന്‍ താമസിക്കുന്ന നാടിന്റെ പരിധിക്കു പുറത്തുള്ളതും എന്നാല്‍ ആ നാടിനോട് ചേര്‍ന്ന് കിടക്കുന്നതുമായ പ്രദേശവും സ്വന്തം നാടായി പരിഗണിക്കപ്പെടും. എന്നാല്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമായ നാട്ടില്‍ അത് സ്വീകരിക്കേണ്ട അവകാശികളില്ലാതാവുകയോ അവര്‍ക്ക് കൊടുത്തതിന് ശേഷവും സകാത്ത് അവശേഷിക്കുകയോ ചെയ്താല്‍ അടുത്ത നാട്ടില്‍  നല്‍കണം. സ്വന്തം നാട്ടിലെ അനര്‍ഹര്‍ക്ക് നല്‍കരുത്. സകാത്തിന് കൂടുതല്‍ അര്‍ഹനാണെന്ന് കരുതി ഏതെങ്കിലും ദരിദ്രന് കൊടുത്തത് കൊണ്ട് ചിലപ്പോള്‍ സകാത്ത് വീടില്ല.സ്വന്തം നാട്ടിന്റെ ക്ഷേമമും ഐശര്യവുമാണ് പ്രധാനം. നാട്ടിലെ ദരിദ്രരെയാണ് പരിഗണിക്കേണ്ടത്. 
നാട്ടുകാരനും കുടുംബക്കാരനുമായ അവകാശികള്‍ ക്ക് കൊടുക്കല്‍ പുണ്യമേറിയ കാര്യമാണ്.

   സകാത്ത് മാങ്ങാന്‍ അര്‍ഹരായി വിശുദ്ധ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ എട്ടു വിഭാഗങ്ങള്‍ക്കു മാത്രമേ സകാത്ത് നല്‍കാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ ബാധ്യത വീടുകയില്ല. സകാത്ത് നല്‍കേണ്ടത് ഫഖീര്‍, മിസ്‌കീന്‍, കടം കൊണ്ടു വലയുന്നവര്‍, വഴിയാത്രക്കാരന്‍ തുടങ്ങി എട്ട് വിഭാഗക്കാര്‍ മാത്രമാണ് സകാത്തിന്റെ അവകാശികള്‍. ദാനത്തിന് മുമ്പ്  അവകാശികളാണെന് ഉറപ്പ് വരുത്തണം. ചുരുക്കത്തില്‍ കര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ അനുസരിച്ചായിരിക്കണം നമ്മുടെ സകാത്തുകള്‍.വിധി വിലക്കുകള്‍ അറിഞ്ഞു ദാനം ചെയ്യണം. മത ശാസനകള്‍ അംഗീകരിക്കാത്ത ദാനം അസാധുവാകും. ഉന്നം പിഴക്കരുത് ദാന ധര്‍മങ്ങള്‍.

-ഹാരിസ് സഖാഫി കൊമ്പോട്

Leave A Reply