Latest News :
...
Home » , » പാറപ്പള്ളിയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം

പാറപ്പള്ളിയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം

Written By Muhimmath News on Friday, 29 June 2018 | 17:12


കാഞ്ഞങ്ങാട്: ഹോട്ടലില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചു. കുപ്പികൊണ്ട് കുത്തേറ്റ യുവാവിനെ ഗുരുതുരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുള്ള(28)യാണ് ആശുപത്രിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. 

ഹോട്ടലില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഷംസീര്‍ എന്നയാള്‍ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും നെഞ്ചിനു കുത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അതേ സമയം ഷംസീറി(24)നെ കൈയില്‍ കുത്തേറ്റ നിലയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved