Wednesday, 6 June 2018

റോഡ് തകര്‍ന്നു; അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍കെട്ടി ചുമന്ന്


അഗളി: അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ കെട്ടി ചുമന്ന്. എടവാണി കുംബ ഊരിലെ തണലിയുടെ ഭാര്യ മണിയെ ആശുപത്രിയിലെത്തിക്കാനാണ് ഊരുവാസികള്‍ ഇവരെ കമ്പില്‍ ചുമക്കേണ്ടി വന്നത്.

എടവാണിയിലേക്കുള്ള ഏക റോഡ് തകര്‍ന്നതിനെത്തുടര്‍ന്നാണ് വാഹനമെത്തുന്ന അരുണിക്കോളംവരെ യുവതിയെ ചുമന്നുകൊണ്ടുപോകേണ്ടി വന്നത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് ഊരുവാസികള്‍ പറയുന്നു. ആംബുലന്‍സ് കേടായതിനാലാണ് വാഹനം ലഭ്യമാക്കാന്‍ കഴിയാതിരുന്നതെന്നാണ് അധിക്യതര്‍ പറയുന്നത്.

സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പത്ത് മിനുട്ടിനകം യുവതി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി.


SHARE THIS

Author:

0 التعليقات: