Latest News :
Home » , , » തിരൂരില്‍ തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍

തിരൂരില്‍ തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍

Written By Muhimmath News on Friday, 1 June 2018 | 09:38
























തിരൂര്‍: മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍. തിരൂര്‍ മാര്‍ക്കറ്റിലെ തൊഴിലാളി നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) യെയാണ് കല്ലുകൊണ്ടടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാത്രി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടന്നതായിരുന്നു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യ പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നു.

ഉറങ്ങുന്നതിനിടെ വലിയ കല്ല് തലക്കിട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇന്നു രാവിലെ മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു. അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി തിരൂര്‍ എസ്.ഐ സുമേഷ് സുധാകരന്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved