Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page


മഞ്ചേശ്വരം: കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് നല്‍കാന്‍ പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി ഹൈകോടതി. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥി സുരേന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഭീഷണിമൂലം സമന്‍സ് നല്‍കാനാവുന്നില്ലെന്ന് കോടതി ജീവനക്കാര്‍  അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈകോടതിയുടെ നടപടി.


മുസ്‌ലീം ലീഗിലെ അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് കെ. സുരേന്ദ്രന്‍ ഹരജി നല്‍കിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈകോടതി സമന്‍സ് അയച്ചത്.  


മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വിജയിയായ അബ്ദുല്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രന്‍ ഹരജി നല്‍കിയിരിക്കുന്നത്. അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവേട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റെ വാദം.

Leave A Reply