Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » മിന്‍ഹാജ് സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രീസ്‌കൂളിന് തുടക്കമായി

മിന്‍ഹാജ് സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രീസ്‌കൂളിന് തുടക്കമായി

Written By Muhimmath News on Wednesday, 27 June 2018 | 10:44
























കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രീസ്‌കൂളിന് തുടക്കമായി. മൂന്ന് നാല് വയസ്സിനിടയില്‍ പ്രായമായ വിദ്യാര്‍ത്ഥികളുടെ രണ്ട് ബാച്ചുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്‌ളാസ്സുകള്‍ ആരംഭിച്ചത്. 

മൂന്ന് വര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കുംപോള്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും തജ്വീദനുസരിച്ച് പാരായണം ചെയ്യാന്‍ പഠിക്കുകയും ഒരു ജുസ്അ് മനഃപാഠമാക്കുകയും ചെയ്യും. ഖുര്‍ആന്‍ പഠിക്കുന്നതോടൊപ്പം നിത്യേന ചൊല്ലേണ്ട ദിക്‌റുകള്‍, ഔറാദുകള്‍ എന്നിവയും മാത് സ്, ഇംഗ്‌ളീഷ് ഉള്‍പ്പെടെ കെ ജി വിദ്യാഭ്യാസം നേടുകയും ചെയ്യും.

അദ്ധ്യയന വര്‍ഷാരംഭം സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മിന്‍ഹാജുസ്സുന്നഃ ജനറല്‍ സെക്രട്ടറി ബി കെ അഹ്മദ് മുസ്ലിയാര്‍, ട്രഷറര്‍ ശാഫി ബി എ, വൈസ് പ്രസിഡണ്ട് അബ്ദുറഷീദ് ഹാജി,  മിന്‍ഹാജ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ ഹിമമി സഖാഫി, വൈസ് പ്രിന്‍സിപ്പല്‍ ഹാരിസ് സഖാഫി ആറങ്ങാടി, വുമണ്‍സ് കോളിജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ശമീര്‍ അമാനി, സഹ്‌റതുല്‍ ഖുര്‍ആന്‍ മാനേജര്‍ അഷ്‌റഫ് കെ എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved