വിദ്യാനഗര്‍: ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ശ്രീകുമാറിനെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചെങ്കള നാലാംമൈലില്‍ വെച്ചാണ് സംഭവം.
ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പത്തുഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.