Latest News :
...
Home » , , , , » അന്ത്യോദയ എക്‌സ്പ്രസ് തടയല്‍; എം.എല്‍.എ അടക്കം പത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

അന്ത്യോദയ എക്‌സ്പ്രസ് തടയല്‍; എം.എല്‍.എ അടക്കം പത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

Written By Muhimmath News on Friday, 22 June 2018 | 19:41


കാസര്‍കോട്: കൊച്ചുവേളിമംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്സിനെ ഇന്ന് രാവിലെ കാസര്‍കോട് ചങ്ങല വലിച്ച് നിറുത്തിച്ച് തടഞ്ഞ് വെച്ചതിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കം പത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ റെയില്‍വെ പ്രാട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) കേസെടുത്തു.

അര മണിക്കൂറോളം ട്രാക്കില്‍ കയറി നിന്ന് ട്രെയിന്‍ തടഞ്ഞ് വെച്ച് തടസ്സം സൃഷ്ടിച്ചതിനാണ് കേസ്.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, സെക്രട്ടറി മൂസ ബി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സഹീര്‍ ആസിഫ്, കെ.എം അബ്ദുള്‍ റഹ്മാന്‍, മുജീബ് കമ്പാര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved