Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » രോഗിയായ പിതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെതിരെ കേസ്

രോഗിയായ പിതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെതിരെ കേസ്

Written By Muhimmath News on Wednesday, 6 June 2018 | 18:40


കാസര്‍കോട്: രോഗിയായി വീട്ടില്‍ കിടപ്പിലായ പിതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മാതാവിന്റെ പരാതിയില്‍ മകനെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലു പച്ചക്കാട്ടെ പ്രഭാകരനെ (28) തിരെയാണ് നരഹത്യാശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കിടപ്പിലായ പിതാവ് കൃഷ്ണനെ, പ്രഭാകരന്‍ ചവിട്ടുകയും മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കൃഷ്ണന്റെ ഭാര്യ ശങ്കരി കാസര്‍കോട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണം നടത്തിവരുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved