Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , » നവജാത ശിശുവിനെ ഉപേക്ഷിച്ച് മുങ്ങിയ യുവാവ് പിടിയില്‍

നവജാത ശിശുവിനെ ഉപേക്ഷിച്ച് മുങ്ങിയ യുവാവ് പിടിയില്‍

Written By Muhimmath News on Saturday, 2 June 2018 | 11:53

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി ടിറ്റോയെയാണ് എളമക്കര പോലീസ് പിടികൂടിയത്.

തങ്ങള്‍ക്ക് നിലവില്‍ മൂന്നു കുഞ്ഞുങ്ങളുണ്ടെന്നും ഇവരെ തന്നെ വളര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതിനിടയിലാണ് നാലാമത് ഒരു കുഞ്ഞുകൂടി പിറന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും യുവാവ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇടപ്പള്ളി പള്ളിയുടെ പാരിഷ് ഹാളിന് സമീപത്ത് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയ യുവതിയും യുവാവും സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശൂരില്‍ നിന്ന് യുവാവിനെ പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനിലും ബസ്സ്റ്റാന്റിലും നടത്തിയ പരിശോധനയില്‍ ഇവര്‍ വടക്കാഞ്ചേരിയിലേക്ക് ബസ് കയറിയതായി മനസിലാക്കിയിരുന്നു. എന്നാല്‍ യുവതിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved